എളിമയിലും ത്യാഗത്തിലും അദ്വിതീയന്‍ : പ. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

Categories: Latest News

bava&valiabava

 

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ എനിക്ക് ഗുരുസ്ഥാനിയായിരുന്നു. എളിമയുടെയും ത്യാഗത്തിന്‍റെയും മൂര്‍ത്തീരൂപമെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഉത്തമ സന്യാസിയുടെ തികഞ്ഞ മാത്യക അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. വാക്കുകളെക്കാള്‍ വാചാലമായ മൗനം കൊണ്ട് ആത്മീയ ദര്‍ശനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും പകര്‍ന്നു കൊടുത്തു. ഉത്തമനായ അധ്യാപകനെന്ന നിലയില്‍ ദര്‍ശനമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ വലിയബാവായ്ക്കു സാധിച്ചു. ദീര്‍ഘകാലം മലബാര്‍ ഭദ്രാസനത്തെ ക്ലേശം സഹിച്ച് വഴിനടത്തിയ മെത്രാസനാധിപനെന്ന നിലയില്‍ സഭയ്ക്ക് നല്‍കിയ സേവനം അദ്വിതീയമാണ്. കാതോലിക്കായായി അഞ്ചുവര്‍ഷം നീണ്ട അദ്ദേഹത്തിന്‍റെ ഭരണകാലം കൊണ്ട് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ സഭയ്ക്കു കഴിഞ്ഞു. മാനുഷികമായ കഴിവകളെക്കാള്‍ ദൈവത്തിന്‍റെ ഇടപെടലിന് എപ്പോഴും പ്രാധാന്യം നല്‍കി. സഭയുടെ പാരന്പര്യങ്ങളില്‍ നിന്നും അണുവിടവ്യതിചലിക്കാതെ ജീവിക്കുന്നതില്‍ നിഷ്ഠ പുലര്‍ത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറായെ സ്വന്തം ഭവനമായാണ് വലിയ ബാവാ കരുതിയത്. ദയറായിലേക്കു പോകുന്പോഴൊക്കെ വീട്ടിലേക്കുപോകുന്നു എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അന്ത്യവിശ്രമം പത്തനാപുരത്തായിരിക്കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം പൂര്‍ണ്ണമായും സഭ അംഗീകരിച്ചതും അതുകൊണ്ടാണ്. ക്രിസ്തു പറഞ്ഞതുപോലെ തെളിമയുള്ള വാക്കും ചിന്തയും പ്രവര്‍ത്തിയും മാത്രം ശീലിച്ച ഉത്തമ മാതൃകയായിരുന്നു വലിയ ബാവാ. അദ്ദേഹം പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ എന്നും സഭയ്ക്കും സമൂഹത്തിനും കരുത്തായിരിക്കും.

Author: admin

Leave a Reply